ശനിയുടെ ഉപഗ്രഹമായ

ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസില്‍ ജലസാന്നിധ്യമുള്ള കാര്യം മുമ്പുതന്നെ ശാസ്ത്രലോകത്തിന് അറിയാമായിരുന്നു. എന്നാല്‍, ഉപഗ്രഹത്തിന്റെ ബാഹ്യഭാഗത്തെ ഹിമപാളിക്കടിയില്‍ ഉപഗ്രഹം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന കടലുണ്ടെന്ന് പുതിയ ഗവേഷണം വ്യക്തമാക്കുന്നു. ശനിയുടെ 62 ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസിന്റെ ( Enceladus ) ദക്ഷിണധ്രുവത്തില്‍ ചൂടുനീരാവി ചീറ്റിത്തെറിക്കുന്ന രന്ധ്രങ്ങളുള്ള കാര്യം ഏതാനും മാസംമുമ്പാണ് വ്യക്തമായത്. അതിന് പിന്നാലെയാണ് പുതിയ കണ്ടെത്തല്‍.

No comments:

Post a Comment